നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കൂറ്റനാട്‌ കെ വി മുഹമ്മദ്‌ മുസ്ലിയാ൪

പാലക്കാട് ജില്ലയിലെ കൂറ്റനാട്‌ കുറുങ്ങാട്ട് വളവില്‍ അഹമ്മദ്‌ എന്നവരുടെ മകനായി 1915ലാണ് ജനനം. ആമിനബീവിയാണ് മാതാവ്‌. വേങ്ങര, വല്ലപ്പുഴ, പരപ്പനങ്ങാടി, പള്ളിക്കര, പനങ്ങാട്ടൂ൪ എന്നിവിടങ്ങളില്‍ പഠിച്ചു. കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, ഓടക്കല്‍ കോയക്കുട്ടി മുസ്ലിയാ൪, അബ്ദുല്‍ അലി കോമു മുസ്ലിയാ൪ എന്നിവരായിരുന്നു ഗുരുനാഥ൯മാ൪. താമരശ്ശേരി കടവൂ൪, വാവാട് എന്നിവിടങ്ങളില്‍ സേവനം.
1954ല്‍ നടന്ന സമസ്തയുടെ വാര്ഷിസകത്തില്‍ കെ വി മുഖ്യ പ്രസംഗകനായിരുന്നു. അന്നാണ് സമസ്തയുമായി അടുക്കുന്നത്. 1956ല്‍ സമസ്തയുടെ ജോയിന്റ്ക സെക്രട്ടറിയായി. തുട൪ന്ന് 1957ല്‍ താനൂ൪ കേന്ദ്ര മദ് റസയുടെ മാനേജറായി. 1959ല്‍ എസ് വൈ എസ് പ്രസിഡന്റാമയി തിരെഞ്ഞെടുക്കപ്പെട്ടു. 1964ല്‍ സുന്നിടൈംസ് പത്രാധിപ൪. 1957ല്‍ വിദ്യാഭ്യാസ ബോര്ഡിുല്‍ അംഗം. 1975 മുതല്‍ 1989 വരെ ബോര്ഡ്സ‌ വൈ.പ്രസിഡന്റ്അ. 1981 മുതല്‍ ജാമിഅ: ജനറല്‍ സിക്രട്ടറി. അല്‍ ബുര്ഹാു൯ എന്ന പേരില്‍ മാസിക പ്രസിദ്ധീകരിച്ചു. നിരവധി പുസ്തകങ്ങള്‍ എഴുതിട്ടുണ്ട്. ഫത്ഹു൪റഹ്മാ൯ ഫീ തഫ്സീറുല്‍ ഖു൪ആ൯ എന്ന ഖു൪ആ൯ വ്യാഖ്യാനം. ഖു൪ആ൯ വ്യാഖ്യാനം ലക്‌ഷ്യത്തിന്റെ7 വെളിച്ചത്തില്‍, ഖുതുബ പരിഭാഷയും നാല്പതാളുകളുടെ ഒപ്പ്‌ കഥയും തുടങ്ങി വേറെയും പുസ്തകങ്ങള്‍ ഉണ്ട്.
എടപ്പാള്‍ കോരക്കുഴിയില്‍ ഫാത്വിമയാണ് ഭാര്യ.
2000 ഏപ്രില്‍ 16നായിരുന്നു അന്ത്യം. എടപ്പാള്‍ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.

No comments:

Post a Comment