പുല്ലൂക്കര ഉസ്താദ് എന്ന് പ്രസിദ്ധനായ കണ്ണൂ൪ നൂഞ്ഞേരി ആ൪ അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪ ഭൌതിക പരിത്യാഗിയായ പണ്ഡിതനായിരുന്നു.
വിദ്യാ൪ത്ഥികളെ ത൪ബിയത് ചെയ്യുന്നതില്‍ ഒരു പ്രത്യേക കഴിവായിരുന്നു അദ്ദേഹത്തിന്. രാത്രിയില്‍ അധികവും ഉറങ്ങുകയില്ല. ഏകദേശം മൂന്നു മണിക്കായിരുന്നു തഹജ്ജുദ് നിസ്കരിക്കല്‍. സുബ്ഹിന്റെമ വളരെ നേരത്തെ തന്നെ അകം പള്ളിയില്‍ വരും. അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪ക്ക് കൂടുതല്‍ ആളുകള്‍ ദ൪ശിക്കാത്ത മറ്റൊരു കഴിവുണ്ടായിരുന്നു: രചനാ വൈഭവം. 1973ല്‍ “മൌദൂദിസത്തിന്റെഴ തനിനിറവും ആധുനിക൯മാരുടെ നൂതനാശയങ്ങളും” എന്ന ഒരു ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു. ദു൯യാവിന്റെ മലീമസമായ അന്തരീക്ഷത്തില്‍ കൂടുതല്‍ ഇടപഴകി കേടാവാതെ നാഥ൯ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. 2002 ജനുവരി 23ന്. നൂഞ്ഞേരി ജുമുഅത്ത് പള്ളിയുടെ ഗേറ്റിന് വലത് വശത്താണ് ഖബ൪.

No comments:
Post a Comment