നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ചെറുശ്ശോല കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪

ചെറുശ്ശോല കാലൊടി കുടുംബത്തിലെ സൂപ്പിയുടെ മക൯ മുഹമ്മദിന്റെല മകനായി 1931 മാര്ച്ച് 21നാണ് കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪ ജനിക്കുന്നത്. വെേള്ളങ്ങര ഫാത്വിമയാണ് മാതാവ്‌.
നാലാം വയസ്സില്‍ സ്കൂള്‍ പഠനം ആരംഭിച്ചു. കൂട്ടത്തില്‍ മൊയ്തീ൯ മുസ്ലിയാരുടെ ഓത്തുപള്ളിയില്‍ നിന്നാണ് ഖു൪ആ൯ പഠനം ആരംഭിച്ചത്‌. പറപ്പൂര്‍ തീക്കുന്ന൯ കുഞ്ഞലവി മുസ്ലിയാ൪, മമ്മിക്കുട്ടി മുസ്ലിയാ൪, തലക്കുത്തൂ൪ അവറാ൯ കുട്ടി മുസ്ലിയാ൪, ചവിടിക്കുന്ന൯ കുഞ്ഞീതു മുസ്ലിയാ൪, കൈപ്പറ്റ ബീരാ൯കുട്ടി മുസ്ലിയാ൪, കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪.
 ശൈഖ് ആദം ഹസ്റത്ത്, ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ്‌ അബൂബക്ക൪ ഹസ്റത്ത് എന്നിവ൪ വെല്ലൂരിലെ ഗുരുനാഥ൯മാരാണ്‌. 1954ല്‍ ബാഖവി ബിരുദം ലഭിച്ചു.
പറവന്നൂ൪, പാലച്ചിറമാട്, പുല്ലൂകര, എടപ്പാള്‍, അച്ചിപ്പുറ, വമ്പേനാട്, കാരന്തൂ൪, പൊന്നാനി എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. 2000 മാര്ച്ച് 2 വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെമ അന്ത്യം സംഭവിച്ചത്‌.

No comments:

Post a Comment