നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

അരീക്കല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪

പണ്ഡിതനും അറബി കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു അരീക്കല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪. 1938 ജൂലൈ 13നാണ് ജനനം. അരീക്കല്‍ അഹമ്മദ്‌ മുസ്ലിയാരാണ്‌ പിതാവ്‌. ബീവി ഫാത്വിമ മാതാവാണ്. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪, മേപ്പിലാച്ചേരി മുഹ് യുദ്ദീ൯ മുസ്ലിയാ൪, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪.
പയ്യോളി ചരാച്ചില്‍, കായണ്ണ, ചേരാപുരം, ചെറുവണ്ണൂ൪, മാട്ടൂല്‍, നാദാപുരം, വാഴക്കാട്‌ എന്നിവിടങ്ങളില്‍ ദ൪സ് പഠനം. കടമേരി റഹ്മാനിയ്യ, ചെരിച്ചില്‍ പള്ളി, തോടന്നൂര്‍, ആറങ്ങാടി, ചിയ്യൂര്‍, കീഴ്പയൂ൪ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.



നിസ്കാരം, ഇസ്‌ലാമിലെ അനന്തരാവകാശ നിയമം എന്നീ പുസ്തകങ്ങളും അല്‍ ജൌഹറുല്‍ മുനള്ളം ഫീസീറതി നബിയ്യില്‍ മുക൪റം, അദുല്റുളല്‍ മുനള്ളദ് തുടങ്ങിയ അറബി ഭാഷാ കൃതികളും നൂറിലേറെ അറബി കവിതകളും രചിച്ചിട്ടുണ്ട്. നിരവധി മഹല്ലുകളിലെ ഖാളിയായിരുന്നു.
1959 ലെ വിമോചന സമരം, സുനാമി ദുരന്തം, ബാബരി തകര്ച്ചട, മഹാരാഷ്ട്ര ഭൂകമ്പം തുടങ്ങിയ വിഷയങ്ങളിലെല്ലാം അറബികവിതകള്‍ രചിച്ചു. ചിക്കിലോട്ട് കുഞ്ഞമ്മദ്‌ മുസ്ലിയാ൪, ഗുരുവായ മേപ്പിലാശ്ശേരി മൊയ്തീ൯ മുസ്ലിയാ൪, ഖുതുബി മുഹമ്മദ്‌ മുസ്ലിയാ൪, ഇ കെഹസ൯ മുസ്ലിയാ൪, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, എം എം ബഷീ൪ മുസ്ലിയാ൪, ബാഖഫി തങ്ങള്‍ തുടങ്ങിയവരെക്കുറിച്ച് വിലാപ കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഹലീമ ഹജ്ജുമ്മയാണ് ഭാര്യ.
ഹി: 1426 ശഅബാ൯ 14ന് (2005 സപ്തംബ൪ 18) ശനിയാഴ്ച രാത്രി ഈ ലോകത്തോട്‌ വിട പറഞ്ഞു

No comments:

Post a Comment