നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

റശീദുദ്ദീ൯ മൂസ മുസ്ലിയാ൪

സുന്നത്ത്‌ ജമാഅത്തിന്റെ മുന്നണി പോരാളിയായിരുന്നു റശീദുദ്ദീ൯ കെ മൂസ മുസ്ലിയാ൪. അബ്ദുറഹിമാ൯ ഫു൪തവിയുടെ മകനായി 1904 ല്‍ പുറത്തിയില്‍ ജനിച്ചു.അഞ്ചരക്കണ്ടി ഹസൈനാ൪ മുസ്ലിയാ൪, പാലോട്ട് മൂസക്കുട്ടി ഹാജി, കൊയപ്പ കുഞ്ഞായീ൯ മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഉസ്താദുമാ൪. പുറത്തിയില്‍, കണ്ണൂ൪, പെരിങ്ങത്തൂ൪ എന്നിവിടങ്ങളിലായിരുന്നു പഠനം. കണ്ണൂ൪, കക്കാട്, പുറത്തിയില്‍ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി.
സമസ്തയുടെ സാരഥിയും സുന്നി കേരളത്തിന്റെ അമീറുമായിരുന്നു. പാങ്ങില്‍ രോഗ ശയ്യയിലായിരുന്നപ്പോള്‍ വഹാബികള്‍ രംഗത്ത്‌ വന്നു. വെല്ലൂരില്‍ നിന്ന് സനദ്‌ വാങ്ങി വന്ന റശീദുദ്ദീ൯ മൂസ മുസ്ലിയാ൪ ഗര്ജിക്കുന്ന സിംഹം കണക്കെ വഹാബികള്ക്കെതിരെ ദിവസങ്ങളോളം അദ്ദേഹം പ്രസംഗിച്ചു.
പ്രകാശം സ്ഫുരിക്കുന്ന മുഖം, നല്ല പെരുമാറ്റം, വലിയ മനുഷ്യ൯ ഇതായിരുന്നു മൂസ മുസ്ലിയാ൪. വലിയ ശബ്ദത്തിന്റെ ഉടമയുമായിരുന്നു. സദസ്സില്‍ ജനം നിറഞ്ഞ ശേഷമേ സ്റ്റേജിലേക്ക് വരൂ. മൈക്ക്‌ ആവശ്യമില്ലാത്ത വിധം ഘന ഗാംഭീര്യമുള്ള ശബ്ദം. സ്റ്റേജ് മുഴുക്കെ നടന്നായിരുന്നു പ്രസംഗം. നേരില്‍ പ്രസംഗം കേട്ട ആയിരങ്ങള്‍ ഇന്നും ഉണ്ട്.
മൂസ മുസ്ലിയാരുടെ രംഗ പ്രവേശനത്തോടെ ഖണ്ഡനങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും വഹാബികള്‍ പിന്തിരിയാ൯ തുടങ്ങി. ആയിടക്കാണ്‌ സമസ്തയുടെ കാര്യവട്ടം സമ്മേളനം നടക്കുന്നത്. 1945 മെയ്‌ 27, 28 തിയ്യതികളിലായിരുന്നു സമ്മേളനം. വഹാബി മൗലവിമാരെ വാദപ്രതിവാദത്തിന് ക്ഷണിച്ചു കൊണ്ട് സമസ്ത കത്ത് കൊടുത്തു. റശീദുദ്ദീ൯ മൂസ മുസ്ലിയാരുടെ മു൯പില്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായതിനാല്‍ ഒഴിഞ്ഞു മാറിക്കൊണ്ട് വഹാബികള്‍ മറുപടി അയച്ചു.
1945 ലാണ് സമസ്തയുടെ വൈസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്‌. 1948 ല്‍ നാല്പ്പത്തിനാലമത്തെ വയസ്സില്‍ ആ പണ്ഡിത വര്യ൪ നമ്മെ പിരിഞ്ഞു. മകന്‍ ടി കെ അഹമ്മദാജി വാരത്ത്‌ ജീവിച്ചിരിപ്പുണ്ട്. പുറത്തിയില്‍ അബ്ദുല്‍ ഖാദി൪ സാനി തങ്ങളുടെ മഖ്ബറക്ക് സമീപം ജുമുഅത്ത് പള്ളിയുടെ മിഹ്റാബിന്റെച തൊട്ട് പിന്നിലായി ഖബ൪ സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന്റെ സുദീര്ഘങ്ങളായ പ്രഭാഷണം നടന്ന തിരൂരങ്ങാടിയില്‍ മൂസ മുസ്ലിയാരുടെ സ്മരണക്കായി ‘’റശീദ് നഗ൪’’ എന്ന നാമം സ്വീകരിച്ചിട്ടുണ്ട്.

No comments:

Post a Comment