പ്രഗല്ഭനായ പണ്ഡിതനും പൊതു പ്രവര്ത്ത കനുമായിരുന്നു എ പി അഹമ്മദ് കുട്ടി മുസ്ലിയാ൪ മുന്നൂര്‍.
1920 ല്‍ മരക്കാരുട്ടി ഹാജിയുടെ മകനായി മുന്നൂരില്‍ ജനിച്ചു. ഫാത്തിമയാണ് മാതാവ്. പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം ഹൈദരാബാദ് നിസാമിയയില്‍ നിന്ന് ബിരുദമെടുത്തു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിന് ഉര്ദു ഭാഷയില്‍ നല്ല കഴിവുണ്ടായിരുന്നു. ഉറുദുവില്‍ ചില വ്യാകരണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
1948 മുതല്‍ 1978 വരെ കക്കോവില്‍ മുദരിസായിരുന്നു. നാടിന് അദ്ദേഹം വലിയ സേവനങ്ങള്‍ ചെയ്തു. വിപുലമായ ഒരു ലൈബ്രറി സ്ഥാപിച്ചു. മറ്റൊരിടത്തും കിട്ടാത്ത അപൂര്‍വ്വം ചില ഗ്രന്ഥങ്ങള്‍ അവിടെയുണ്ട്. 1967 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്ഡ് മെമ്പറായിരുന്നു.
സമസ്തയുടെ പരീക്ഷാ ബോര്ഡിലും പാഠപുസ്തക കമ്മിറ്റിയിലും മെമ്പറായിട്ടുണ്ട്. ഏതാനും ചില പുസ്തകങ്ങളുടെ രചനയും അദ്ദേഹം നടത്തിയിട്ടുണ്ട്. മുന്നൂരിലാണ് ഖബ൪.
No comments:
Post a Comment