നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കുമരംപുത്തൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪

നാലകത്ത്‌ കോയട്ടി മുസ്ലിയാരുടെയും ആമ്പാടത്ത് ഉണ്ണീ൯കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്തിമയുടെയും മകനായി അബ്ദുറഹ്മാ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്ന് തന്നെയായിരുന്നു. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, മേക്കോട൯ മൊയ്തു മുസ്ലിയാ൪ (അലനല്ലൂ൪) എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കൊട്ടുമല അബൂബക്ക൪ മുസ്ലിയാ൪ തുടങ്ങിയവ൪ പട്ടിക്കാട് കോളേജില്‍ നിന്നുള്ള ഉസ്താദുമാരാണ്‌. ജാമിഅനൂരിയയില്‍ നിന്ന് പ്രഥമ ബാച്ചില്‍ ഫൈസിയായി ഇറങ്ങി. വ൯മേനാട് മുദരിസ് അബൂബക്ക൪ ഫൈസി, എം എം അബ്ദുള്ള മുസ്ലിയാ൪ ശരീക്ക൯മാരില്‍ പ്രധാനികളാണ്.
കുമരം പുത്തൂ൪, താഴക്കോട് എന്നിവിടങ്ങളില്‍ പഠിച്ചു. പാറന്നൂ൪ പി പി മുഹ്‌യുദ്ദീ൯ കുട്ടി മുസ്ലിയാ൪,കൊമ്പം കെ പി മുഹമ്മദ്‌ മുസ്ലിയാ൪, വി പി എം വില്ല്യാപ്പള്ളി മുതലായ പലരും ശിഷ്യ൯മാരില്‍ പ്രഗല്ഭരാണ്‌. വിവിധ സ്ഥലങ്ങളിലും ദ൪സ് നടത്തിയ അദ്ദേഹം പട്ടിക്കാട് ജാമിഅനൂരിയ്യ, നന്തിദാറുസ്സലാം എന്നിവിടങ്ങളില്‍ ലക്ചററായും, പൊട്ടച്ചിറ അ൯വരിയ്യ; അറബിക് കോളേജില്‍ പ്രി൯സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. കഴിവുറ്റ കര്മ്മ ശാസ്ത്ര പണ്ഡിതനായാണ് അദ്ദേഹം അറിയപ്പെട്ടത്.
1989 ല്‍ സമസ്ത രണ്ടായപ്പോള്‍ താജുല്‍ ഉലമക്കും, കാന്തപുരത്തിനും പിന്നില്‍ അദ്ദേഹം ഉറച്ചു നിന്നു. വഫാത്താവുമ്പോള്‍ കുമരം പുത്തൂരിലെയും പരിസരങ്ങളിലെയും ഖാളി സ്ഥാനം, സമസ്ത കേന്ദ്ര മുശാവറ അംഗത്വം, ജാമിഅ: സഅദിയ്യ അറബിയ്യ: മുദരിസ് തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു.
കരിമ്പ ഹസ൯ കുട്ടി മുസ്ലിയാരുടെ മകളാണ് ഭാര്യ. സാലിം മിസ്ബാഹി ഏക പുത്രനാണ്. 1992 ല്‍ (ദുല്ഹജ്ജ് 14) അമ്പത്തഞ്ചാമാത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. കുമരം പുത്തൂ൪ പള്ളിക്കുന്ന് മസ്ജിദുല്‍ ആമിരിയുടെ മുറ്റത്ത്‌ മറവ് ചെയ്തു.

No comments:

Post a Comment