നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

തിരൂരങ്ങാടി ബാപ്പു മുസ്ലിയാ൪

താനൂ൪ അബ്ദുറഹ്മാ൯ ശൈഖിന്റെ് മക൯ മുഹമ്മദ്‌ മുസ്ലിയാരാണ്‌ ബാപ്പു മുസ്ലിയാരുടെ പിതാവ്‌. ഫാത്തിമയാണ് മാതാവ്‌.
ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪, പകര സൈതലവി മുസ്ലിയാ൪, നിറമരുതൂ൪ ബീരാ൯ കുട്ടി മുസ്ലിയാ൪, അബുല്കയമാല്‍ കാടേരി മുഹമ്മദ്‌ മുസ്ലിയാ൪, കൊയപ്പ കുഞ്ഞായീ൯, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരാണ്‌.
ചെറുവണ്ണൂ൪, പുതിയങ്ങാടി, കരുവ൯തുരുത്തി, കുണ്ടൂ൪, തലക്കടത്തൂ൪, തിരൂരങ്ങാടി, തെക്കുമ്പാട്‌, വൈലത്തൂ൪, അരീക്കോട്‌, വിലിയോറ ദാറുല്‍ മആരിഫ്‌ എന്നിവിടങ്ങളില്‍ സേവനം.
വൈലത്തൂ൪ ബാവ മുസ്ലിയാ൪, മ൪ഹൂം കുഞ്ഞിമോ൯ ഫൈസി, ഹംസക്കോയ ബാഖവി മുന്നിയൂ൪, മലപ്പുറം ഖാളി വി പി എം മുത്തുക്കോയ തങ്ങള്‍, തിരൂരങ്ങാടി ഖാളി കെ അബ്ദുല്ലക്കുട്ടി മുസ്ലിയാ൪ മഖ്ദൂമി തുടങ്ങിയവ൪ ശിഷ്യ൯മാരില്‍ ചിലരാണ്. അറബി സാഹിത്യത്തില്‍ അഗാത പാണ്ഡിത്യമുള്ള ബാപ്പു മുസ്ലിയാ൪ അറബി നിമിഷ കവി കൂടിയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1989ല്‍ പുനസംഘടിപ്പിച്ചപ്പോള്‍ ബാപ്പു മുസ്ലിയാ൪ താജുല്‍ ഉലമയുടെ പിന്നില്‍ ഉറച്ചു നിന്നു. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്. വലിയോറ ദാറുല്‍ മആരിഫിലെ പ്രധാന അധ്യാപകനായ അദ്ദേഹത്തിന് കഴിഞ്ഞ വ൪ഷം ഇമാം ബുസൂരി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment