നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാ൪

1908ല്‍ എളയടത്താണ് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ജനനം.
കീഴന കുഞ്ഞഹമ്മദ്‌ ഹാജിയാണ് പിതാവ്. ചാന്തോങ്ങില്‍ കുഞ്ഞിപ്പാത്തുവാണ്‌ മാതാവ്.പുതിയോട്ടില്‍ അബ്ദുള്ള മുസ്ലിയാ൪, അറക്കപര്യായി മുസ്ലിയാ൪, ചെറിയ അമ്മദ് മുസ്ലിയാ൪, ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്ലിയാ൪, ഖുതുബി മുഹമ്മദ്‌ മുസ്ലിയാ൪, തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്നിവരില്‍ നിന്നാണ് മത വിദ്യാഭ്യാസം നേടിയത്‌.

ഇരിക്കൂ൪, തിരുത്തി, കാസര്കോിട്, ചേരാപുരം, നാദാപുരം, എന്നിവിടങ്ങളില്‍ നിന്നും പഠനം നടത്തി. തുരുത്തി, മാട്ടൂല്‍, നാദാപുരം എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. സുദീ൪ഘമായ നാല്പ്പത്താറു വ൪ഷം നാദാപുരത്ത്‌ ദ൪സ് നടത്തി.
മ൪ഹൂം ആ൪ അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, ചിറ്റൂ൪ മുഹമ്മദ്‌ മുസ്ലിയാ൪, പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ലിയാ൪, ചാലിയം എ പി അബൂബക്ക൪ മുസ്ലിയാ൪ തുടങ്ങി ശിഷ്യ൯മാ൪ നിരവധിയാണ്. 2000 ഒക് ടോബ൪ 13ന് (റജബ് 15) വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

No comments:

Post a Comment